ദേശീയം

'പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെ': ഡി.കെ. ശിവകുമാർ ഡൽഹിക്ക് തിരിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ വാർത്ത ഏജൻസിയോട് ഏറെ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്.

"പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്' എന്ന് ഡി.കെ പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം ഡൽഹി യാത്ര ശിവകുമാർ റദ്ദാക്കിയിരുന്നത്. എഐസിസി നേതൃത്വം മുഖ്യമന്ത്രി ചർച്ചയ്ക്കായി ശിവകുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്.

Leave A Comment