ദേശീയം

കർ 'നാടകം' നീളുന്നു; ഇപ്പോൾ വരുന്നത് കേട്ടുകേൾവികളും അഭ്യൂഹങ്ങളുമെന്ന് സുർജെവാല

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്നത് കേട്ടുകേൾവികളും അഭ്യൂഹങ്ങളുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല.

ഇപ്പോൾ പ്രചരിക്കുന്ന സത്യപ്രതിജ്ഞ തീയതികളിൽ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തും. തെറ്റായ പ്രചാരണം നടത്തുന്നതിന് പിന്നിൽ ബിജെപിയാണെന്നും സുർജെവാല പറഞ്ഞു.

ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെ കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതായാണ് നേരത്തെ വാർത്തകൾ വന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഡൽഹിയിൽ ഇന്നും തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുമായി രാവിലെ സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുമായും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave A Comment