കോണ്‍ഗ്രസിന്റേത് ശത്രുതാപരമായ നിലപാട്; പ്രകാശ് കാരാട്ട്
കണ്ണൂര്‍: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശത്രൂതാപരമായ നിലപാടെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വേണം. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സങ്കുചിത താല്പര്യങ്ങള് അവസാനിപ്പിക്കണം. ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാനാവില്ലെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് മനസിലാക്കണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും പിണറായിയെ വിളിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നാന്ന് കോണ്‍ഗ്രസിന്റെ വിശദീകരണം. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതത് പാര്‍ട്ടികളുടെ അധ്യക്ഷന്മാരാണെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.
Leave A Comment