ബ്രിജ് ഭൂഷനെതിരായ പരാതി; താരങ്ങള്‍ ഓഡിയോ, വീഡിയോ തെളിവുകള്‍ ഹാജരാക്കി
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരായ ലൈംഗിക പീഡനപരാതിയില്‍ തെളിവുകള്‍ ഹാജരാക്കി നാലു ഗുസ്തിതാരങ്ങള്‍. ഓഡിയോ, വീഡിയോ തെളിവുകളാണ് ഹാജരാക്കിയത്.
സമ്മതമില്ലാതെ സ്പര്‍ശിച്ചതിനും ആലിംഗനം ചെയ്തതിനും തെളിവ് വേണമെന്ന് പരാതിക്കാരായ വനിതാ ഗുസ്തിതാരങ്ങളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. താരങ്ങള്‍ ആദ്യം ഇതിനെതിരെ രംഗത്തുവന്നെങ്കിലും പിന്നീട് തെളിവുകള്‍ കൈമാറുകയായിരുന്നു.
ഈ മാസം പതിനഞ്ചിനകം ബ്രിജ് ഭൂഷനെതിരായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി കേസിൽ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ കേന്ദ്രത്തിനെതിരെ നടത്തിവന്ന സമരം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Leave A Comment