ബിപോര്‍ജോയ് ഗുജറാത്ത് തകര്‍ത്തു; തീവ്ര ന്യൂനമര്‍ദമായി രാജസ്ഥാനിലേക്ക്
ന്യൂ ഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്. പകല്‍ 11ന് ജലോര്‍, ചനോഡ് , മാര്‍വര്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.
ബിപോര്‍ജോയ് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് നിഗമനം. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിലും ശനിയാഴ്ച കനത്തമഴ പെയ്യും.
ഗുജറാത്തില്‍ വലിയ നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. സംസ്ഥാനത്തെ അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 4,600 ഗ്രാമങ്ങള്‍ ഇരുട്ടിലായി. 3,500 ൽ പരം ഗ്രാമങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെ ആശയവിനിമയ മാര്ഗങ്ങള്ഇപ്പോഴും തകര്‍ന്ന് കിടക്കുകയാണ്.
ബിപോര്‍ജോയിയുടെ സ്വാധീനത്താല്‍ രാജസ്ഥാനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഡല്‍ഹിയിലും ഈ ദിവസം മഴയ്ക്ക് സാധ്യതയുണ്ട്.
Leave A Comment