ദേശീയം

രവി സിന്‍ഹ റോ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു.  1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഛത്തീസ് ഗഡ് കേഡര്‍ ഐപിഎസുകാരനായ രവി സിന്‍ഹ നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്. 

നിലവിലെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ ഈ മാസം 30 വിരമിക്കുകയാണ്. ഈ ഒഴിവിലാണ് രവി സിന്‍ഹയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണ് രവി സിന്‍ഹയെ നിയമിച്ചിട്ടുള്ളത്.

Leave A Comment