രാഹുല്‍ മണിപ്പൂരിലേക്ക് തിരിച്ചു: കലാപബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും
ന്യൂഡല്‍ഹി:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക് തിരിച്ചു.
രാവിലെ 11ഓടെ മണിപ്പൂരിലെത്തുന്ന രാഹുല്‍ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും. ജനപ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ വെള്ളിയാഴ്ചയാണ് മടങ്ങുക.
Leave A Comment