ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് ഫറൂക്ക് അബ്ദുള്ള
ശ്രീനഗര്‍: ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഫറൻസ് നേതാവുമായ ഫറൂക്ക് അബ്ദുള്ള. നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ചിന്തിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളാണ് ഇന്ത്യയില്‍ വസിക്കുന്നത്. മുസ്ലീം വിഭാഗത്തിന് അവരുടേതായ ശരിഅത്ത് നിയമമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Leave A Comment