ദേശീയം

ഏക സിവില്‍ കോഡ്: ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ മൂന്നാം വാരം ചേരുന്ന വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളില്‍തന്നെ ബില്‍ മേശപ്പുറത്തുവയ്ക്കുമെന്നാണ് സൂചന.

ഇതിന് മുന്നോടിയായുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം വിളിച്ചു. ജൂലൈ മൂന്നിന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ സുശീല്‍ മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

ഏക സിവില്‍ കോഡ് സംബന്ധിച്ച് നിയമകമ്മീഷനോട് കൂടുതല്‍ സര്‍വേകള്‍ നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ എട്ടര ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചെന്നാണ് വിവരം. ജൂലൈ 14ന് കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്‌ലിം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave A Comment