മോദിക്ക് വിദേശത്ത് ലഭിക്കുന്ന ബഹുമാനത്തിന്റെ കാരണം ഗാന്ധിജി: ഗെഹ്ലോട്ട്
ജയ്പുര്‍: നരേന്ദ്ര മോദിക്ക് വിദേശരാജ്യങ്ങളില്‍ ലഭിക്കുന്ന ബഹുമാനത്തിന്റെ കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ മന്‍ഗറില്‍ നടന്ന ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഗെഹ്ലോട്ടിന്റെ പരാമര്‍ശം.
‘മോദി വിദേശത്തു പോകുമ്പോൾ വലിയ ബഹുമാനമാണ് കിട്ടുന്നത്. കാരണം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം, ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇത് അറിയാവുന്നതിനാലാണ് അദ്ദേഹത്തിനെ ജനം ബഹുമാനിക്കുന്നത്’- ഗെഹ്ലോട്ട് പറഞ്ഞു
മറുപടി പ്രസംഗത്തിൽ, താനും ഗെഹ്ലോട്ടും മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി മോദി ഓര്‍ത്തെടുത്തു. ഇവരെ കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Leave A Comment