ദേശീയം

മധ്യപ്രദേശില്‍ കാറും ബസും കൂട്ടിയിടിച്ചു; 11 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ബേത്തുളില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.ജല്ലാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച്‌ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 

എസ് യു വി കാര്‍ ബസിലേക്ക് വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് ബേത്തുള്‍ എസ്പി സിമുല പ്രസാദ് പറഞ്ഞു. അമരാവതി ജില്ലയില്‍ ജോലിക്ക് പോയിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Leave A Comment