മാള ഗ്രാമ പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
മാള: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയുടെ ഓഗസ്റ്റ് 12ലെ B1/199/2022-secനമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2023 ജനുവരി ഒന്നിന്‍റെ അടിസ്ഥാനത്തില്‍ മാള ഗ്രാമ പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.2023 ജനുവരി 1ന് 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് തദ്ദേശ സ്വയംഭരണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസരം ലഭ്യമാണ്.
പ്രസ്തുത അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 8 മുതല്‍ 23വരെ www.sec.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ ലൈനായി സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Leave A Comment