20 ന് പറവൂർ ടൗണിലും എൻ.എച്ച്- 66 ഭാഗങ്ങളിലും ആലുവ പറവൂർ സംസ്ഥാന പാതയിലും ഗതാഗതം നിയന്ത്രണം
പറവൂർ: എസ്.എൻ.ഡി.പി. നോർത്ത് പറവൂർ താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 20 ന് നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 8 വരെ പറവൂർ ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ചതയ ദിനാഘോഷത്തിൻ്റെ ഭാഗമായി വൻ ജനാവലി പങ്കെടുക്കുന്ന ഘോഷയാത്ര നടക്കുന്നതിനാൽ പറവൂർ ടൗണിൽക്കൂടി കടന്നുപോകുന്ന എൻ.എച്ച്.66 ൻ്റെ ഭാഗങ്ങളിലും ആലുവ പറവൂർ സംസ്ഥാന പാതയിലും വാഹന ഗതാഗതം നിയന്ത്രണം താഴെപ്പറയും പ്രകാരം ക്രമീകരിച്ചിട്ടുള്ളതാണ്. എറണാകുളം ഭാഗത്തുനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.എം.കെ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെറായി -മാല്യങ്കര വഴി മുത്തകുന്നത്തെത്തിയും, കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ മുത്തകുന്നം -മാല്യങ്കര -ചെറായി വഴിയും, ചെറിയ വാഹനങ്ങൾ ലേബർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗോതുരുത്ത് - വടക്കുംപുറം - വെടിമറ- വഴിക്കുളങ്ങര വഴിയും സഞ്ചരിക്കേണ്ടതാണ്.
ആലുവ ഭാഗത്തുനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെടിമറ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഫയർസ്റ്റേഷൻ റോഡുവഴി ചേന്ദമംഗലം വടക്കുംപുറം വഴിയും, ചെറായി ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ വഴിക്കുളങ്ങര- ആനച്ചാൽ റോഡുവഴിയും യാത്ര തുടരേണ്ടതാണ്. പറവൂർ ഭാഗത്തുകൂടി ഈ സമയങ്ങളിൽ കണ്ടൈനർ ലോറികളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളും മറ്റു വാഹനയാത്രികരും ഇതുമായി സഹകരിക്കേണ്ടതാണ്.
Leave A Comment