അറിയിപ്പുകൾ

കൊടുങ്ങല്ലൂരിൽ എം എൽ എ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മാള : കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ എം.എൽ.എ.യുടെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ്‌ടു, വി.എച്ച്.എസ്.ഇ., സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാർഥികളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കാണ് ജൂലായ് 30-ന് അവാർഡ് നൽകുന്നത്.

നിയോജകമണ്ഡലത്തിന്റെ പുറത്ത് സ്‌കൂളിൽ പഠിച്ചവർ മാർക്ക് ലിസ്റ്റ്, ഫോട്ടോ, പൂർണമായ മേൽവിലാസം, ഫോൺ നമ്പർ സഹിതം ജൂലായ് അഞ്ചിനുമുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ മാളയിൽ പ്രവർത്തിക്കുന്ന എം.എൽ.എ. ഓഫീസിൽ നേരിട്ടോ ഇ-മെയിൽ വഴിയോ നൽകാം. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിൽ പഠിച്ചവർ അപേക്ഷ നൽകേണ്ടതില്ലെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു. ഫോൺ: 95397 40761

Leave A Comment