രാഷ്ട്രീയം

നവകേരള സദസിൽ പങ്കെടുത്തില്ല; വനിതാ ഓട്ടോ ഡ്രൈവറെ വില ക്കി സിഐടിയു

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുത്തില്ലെന്ന പേരിൽ വനിതാ ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു. എട്ട് വർഷമായി കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന രജനിയ്ക്കാണ് ദുരനുഭവമുണ്ടായത്.

ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോൾ ഓട്ടോ ഓടേണ്ടെന്ന് പറഞ്ഞ് യൂണി യൻ നേതാക്കൾ വിലക്കുകയായിരുന്നു. വെള്ളിയാഴ്‌ച കഴക്കൂട്ടത്ത് നടന്ന ന വകേരള സദസിൽ പങ്കെടുക്കാത്തതിനാണ് നടപടി.

ആരോഗ്യപ്രശ്‌നം മൂലമാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് അറി യിച്ചെങ്കിലും സ്റ്റാൻഡിൽ കിടന്ന് ഓട്ടം ഓടേണ്ടെന്ന് പറഞ്ഞ് ഇവർ ഭീഷണി പ്പെടുത്തുകയായിരുന്നു.

അതേസമയം രജനിയെ വിലക്കിയിരിക്കുന്നത് അനിശ്ചിതകാലത്തേയ്ക്ക് അ ല്ലെന്ന് യൂണിയൻ നേതാക്കൾ പ്രതികരിച്ചു. കമ്മിറ്റി കൂടി തീരുമാനമെടുത്ത ശേഷം രജനിയെ സ്റ്റാൻഡിൽ ഓട്ടോ ഓടാൻ അനുവദിക്കണോ എന്ന കാര്യ ത്തിൽ തീരുമാനമെടുക്കുമെന്നും ഇവർ പറഞ്ഞു.

Leave A Comment