രാഷ്ട്രീയം

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി പത്മജ വേണുഗോപാൽ

തൃശൂർ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് പദ്‌മജ വേണുഗോപാൽ.
അഭ്യൂഹങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് പദ്‌മജ പറഞ്ഞു. 

പദ്മജ ബിജെപിയിൽ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു നേതാവ് തന്നെ ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്‌മജ പറഞ്ഞു. “എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു"പദ്മജ വ്യക്തമാക്കി.

Leave A Comment