'മുസ്ലിം ലീഗ് ജനാധിപത്യപാർട്ടി'; വീണ്ടും പ്രശംസിച്ച് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുസ്ലിം ലീഗ് ജനാധിപത്യപാർട്ടിയാണ്. കോണ്‍ഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കുന്ന നിലപാടാണ് ലീഗിനുളളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ലീഗ് പ്രശംസ എൽഡിഎഫിലേക്കുള്ള ക്ഷണമല്ല. ആരെയും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ ഇടതു മുന്നണി ആർക്കും മുന്നിലും വാതിൽ അടച്ചിട്ടില്ല. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവർക്കായി തുറന്നുവച്ച വാതിലാണ് അതെന്നും ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിക്ക് കൃത്യമായ നയവും നിലപാടുമുണ്ട്. ലീഗിന്‍റെ നിലപാടെന്തെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave A Comment