അച്ചടക്കനടപടി നടപടി അംഗീകരിക്കുന്നു, എല്‍ദോസ് കുന്നപ്പിള്ളി
കൊച്ചി: കെപിസിസിയുടെ അച്ചടക്കനടപടി നടപടി അംഗീകരിക്കുന്നതായും നിരപരാധിത്വം തെളിയിക്കുമെന്നും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ മുന്നോട്ടുപോകും. ഇനി ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ശക്തമായി പാര്‍ട്ടില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ ഈയവസരം ഉപയോഗിക്കും. പൊതുസമൂഹത്തില്‍ പ്രശ്നം ഉണ്ടായാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പെട്ടെന്നൊരു നടപടിയെടുക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ആലോചിച്ച് നേതൃത്വം എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എല്‍ദോസ് പറഞ്ഞു.
Leave A Comment