രാഷ്ട്രീയം

ബാര്‍കോഴ വിവാദം; നോട്ടെണ്ണല്‍ മെഷീനുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ബാർകോഴ ആരോപണത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മന്ത്രി എം ബി രാജേഷിന്‍റെ വീട്ടിലേക്ക് നോട്ടെണ്ണൽ മെഷീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

എം ബി രാജേഷിന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. 

നോട്ടെണ്ണൽ മെഷീൻ റോഡിൽ വച്ച ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരവസാനിപ്പിച്ചു മടങ്ങി.

Leave A Comment