രാഷ്ട്രീയം

സി പി ഐ ജില്ലാ സമ്മേളനം : പ്രധാന കേന്ദ്രങ്ങളിലും വീടുകളിലും പ്രവർത്തകർ പതാക ഉയർത്തി

കൊടുങ്ങല്ലൂർ : സി പി ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം കമ്യൂണിസ്റ് പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപ്പിള്ള ദിനത്തിൽ ആചരിച്ചു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പാർട്ടി അംഗങ്ങളുടെയും വീടുകളിൽ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിലും പാർട്ടി ബ്രാഞ്ചുകളുടെ നേതൃത്വത്തിലും പതാക ഉയർത്തി.

കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെ മകൻ പ്രദീപ് കുമാർ രാജ പതാക ഉയർത്തി. സി പി ഐ മണ്ഡലം സെക്രട്ടറി സി .സി വിപിൻ ചന്ദ്രൻ പങ്കെടുത്തു. ലോകമലേശ്വരം ലോക്കൽ സെക്രട്ടറി പി. ബി ഖയിസ് അദ്ധ്യക്ഷനായി.

മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ സെക്രട്ടറി എം. ജി പുഷ്പാകരൻ പതാക ഉയർത്തി. അഡ്വ. വിഎസ് ദിനൽ , ഒ .സി ജോസഫ് എന്നിവർ പ്രസംഗിച്ചു.

മേത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ കെ എം സലിം പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി എ എം സായൂജ് അദ്ധ്യക്ഷനായി.

പുല്ലൂറ്റ് സൗത്ത് ലോക്കൽ കമ്മിറ്റിയിൽ ജില്ലാ കൗൺസിൽ അംഗം പി. പി സുഭാഷ് പതാക ഉയർത്തി. നഗരസഭ ചെയർമാൻ ഷിനിജ , ലോക്കൽ സെക്രട്ടറി ജിതിൻ ടി .ആർ, ഇ .ജി ഷീബ എന്നിവർ പെങ്കെടുത്തു.

പുല്ലൂറ്റ് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ വി എൻ സജീവൻ പതാക ഉയർത്തി. അഡ്വ. വി .ആർ സുനിൽകുമാർ എം എൽ എ, വി .ബി രതീഷ് , ഹണി പീതാംബരൻ , സി.കെ രാമനാഥൻ എന്നിവർ പങ്കെടുത്തു.

വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറി സുരേഷ് പണിക്കശേരി പതാക ഉയർത്തി.
പുത്തൻചിറയിൽ കരിങ്ങാച്ചിറ കൊടിമരത്തിൽ സി ടി ദേവസിയും ആശുപത്രി പടി കൊടിമരത്തിൽ സുദർശനൻ പാറയത്തും പതാക ഉയർത്തി.

Leave A Comment