ബിജെപി ദേശീയ നേതാവിന്റെ അനുയായി കോൺഗ്രസിൽ
ബംഗളൂരു: ബിജെപി ദേശീയ നേതാവിന്റെ അനുയായി കോൺഗ്രസിൽ. പാർട്ടി ദേശീയ സെക്രട്ടറി സി.ടി.രവിയുടെ അനുയായിയും ചിക്കമംഗളൂരുവിലെ ലിംഗായത്ത് നേതാവുമായ എച്ച്.ഡി.തിമ്മയ്യ ആണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കാലുമാറ്റം.
കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ തിമ്മയ്യയ്ക്ക് കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു. പല രണ്ടാം നിര ബിജെപി നേതാക്കളും ഉടൻ കോൺഗ്രസിലേക്ക് വരുമെന്ന് ശിവകുമാർ പറഞ്ഞു.
Leave A Comment