രാഷ്ട്രീയം

‘ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം', ബിജെപി സംസ്ഥാന ഘടകം

കൊച്ചി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് കേരളത്തിലെ ബിജെപി സംസ്ഥാന ഘടകം. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ്‌ സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ്ബുക്കില്‍ കുറിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ബിജെപി മുന്നേറുകയാണ്. കോൺഗ്രസും സിപിഐഎമ്മും ഒന്നിച്ച് നിന്ന് നേരിട്ടിട്ടും ത്രിപുരയിൽ തേരോട്ടം തുടർന്നുവെന്നും ബിജെപി അവകാശപ്പെട്ടു.                 ബിജെപി കേരള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

താമര കുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ സുരക്ഷിതം!!മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ്‌ സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ് ബുക്കില്‍ കുറിച്ചു.

Leave A Comment