രാഷ്ട്രീയം

ആർ എസ് എസിനെതിരെ കേരളത്തിൽ പോരാടിയത് കമ്യൂണിസ്റ് പാർട്ടി മാത്രം ; കെ ടി ജലീൽ

മാള : ആർഎസ്എസിനെതിരെ കടുത്ത ചെറുത്തുനിൽപ്പ് കേരളത്തിൽ നടത്തിയിട്ടുള്ളത് സിപിഐഎം ആണെന്ന് കെ ടി ജലീൽ. ഇത്തരം ചെറുത്തുനിൽപ്പിന്റെ ഭാഗമായി നിരവധി പാർട്ടി പ്രവർത്തകരെയാണ് സിപിഐഎമ്മിന് നഷ്ടപ്പെട്ടിട്ടുള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു കെ ടി ജലീൽ.

കോൺഗ്രസിന്റെ തണലിലാണ് കേരളത്തിൽ ആർഎസ്എസ് വളരുന്നതെന്നും കെ ടി ജലീൽ പറഞ്ഞു. കെ സുധാകരന്റെ ആർഎസ്എസ് പ്രേമം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

 ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്കും ഹൈന്ദവ വിഭാഗങ്ങൾക്കും അല്ലലില്ലാതെ ജീവിക്കാൻ ആകുന്നത് കേരളത്തിൽ സിപിഐഎം ഉള്ളതുകൊണ്ട് മാത്രമാണെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

Leave A Comment