ഭാരത് ജോഡോ പദയാത്ര സെപ്റ്റംബർ 21-ന് തൃശൂർ ജില്ലയിൽ
തൃശ്ശൂർ : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര സെപ്റ്റംബർ 21-ന് ജില്ലയിലെത്തും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര കശ്മീരിൽ സമാപിക്കും.
കേരളത്തിൽ 19 ദിവസം പര്യടനം നടത്തും. സെപ്റ്റംബർ 21, 22, 23 തീയതികളിലായി ജില്ലയിലൂടെ കടന്നുപോകുന്ന പദയാത്ര വിജയമാക്കുന്നതിന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപവത്കരിച്ചു. ജോസ് വള്ളൂരാണ് സ്വാഗതസംഘം ചെയർമാൻ. ടി.എൻ. പ്രതാപൻ എം.പി. ജില്ലാ കോ-ഓർഡിനേറ്ററാകും.
Leave A Comment