രാഷ്ട്രീയം

സംവരണം അട്ടിമറിച്ചു, സിപിഎം മാപ്പ് പറയണമെന്ന് ലോചനൻ അമ്പാട്ട്

തൃശ്ശൂർ: സംവരണ മണ്ഡലമായ ദേവികുളം എം എൽ എ എ രാജക്കെതിരെ  ഹൈക്കോടതി അയോഗ്യത കൽപ്പിച്ചതിലൂടെ പട്ടികജാതിക്കാരനല്ലാത്ത എ രാജയെ ദേവികുളം സംവരണ മണ്ഡലത്തിൽ മത്സരിപ്പിച്ച സിപിഐ എം മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ പി എം എസ് നേതാവ് ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. ജാതിയില്ലാ വിളംബരത്തിൻ്റെ ശതാബ്ദി ആഘോഷിച്ചത് പട്ടികജാതിക്കാരുടെ സംവരണം കവർന്നെടുക്കുന്നതിന് വേണ്ടിയായിരുന്നോ എന്ന് പാർട്ടി മറുപടി പറയണം.

സംവരണത്തിൻ്റെ അടിത്തറയിളക്കുന്നതിന് നേതൃത്വം നൽകുന്നവരെ തിരിച്ചറിയണമെന്നും     വോട്ടർമാരോടും, പട്ടിക ജാതി-വർഗ വിഭാഗക്കാരോടും, ഭരണഘടനയോടും വഞ്ചന നടത്തിയ എ.രാജ ക്കെതിരെയും മുന്നണി നേതൃത്വത്തിനെതിരെയും ശക്തമായ നിയമനടപടിയെടുക്കുവാൻ കോടതികൾ തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു.

Leave A Comment