സത്യമാണ് ആയുധം, പിന്തുണയും: രാഹുൽ ഗാന്ധി
സൂറത്ത്: ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സത്യമാണ് തന്റെ ആയുധമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശത്തിൽ സൂറത്ത് സെഷൻസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

മിത്രങ്ങളിൽനിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ സത്യമാണ് എന്റെ ആയുധം, സത്യമാണ് പിന്തുണ. പ്രധാനമന്ത്രി മോദിയും കുത്തക മുതലാളിമാരും തമ്മിലുള്ള അടുപ്പത്തെയാണ് രാഹുൽ മിത്രങ്ങളെന്ന സൂചനയിലൂടെ പരിഹസിച്ചത്. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Leave A Comment