കോടിയേരി ഒഴിയും, നിർണായക തീരുമാനത്തിലേക്ക് സിപിഎം
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, സിതാറാം യെച്ചുരി, എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തുകയാണ്. കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യമന്ത്രിയടക്കം എത്തിയതെന്നാണ് വിവരം. യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.
Leave A Comment