കനലൊരു തരിപോലുമില്ല!, കർണാടകയിൽ സിപിഎമ്മിന് തിരിച്ചടി
ബംഗളൂരു: ഭരണവിരുദ്ധ വികാരം വീശിയടിച്ച കർണാടകയിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയപ്പോൾ സിപിഎമ്മും തകർന്നടിഞ്ഞു. മത്സരിച്ച നാല് മണ്ഡലങ്ങളിലും സിപിഎം കൂപ്പുകുത്തി.
ബാഗേപ്പള്ളി, കെആർ പുര, കെജിഎഫ്, ഗുൽബർഗ റൂറൽ എന്നിവിടങ്ങളിലാണ് സിപിഎം ഇത്തവണ മത്സരിച്ചത്. വൻ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാഗേപ്പള്ളിയിൽ മാത്രമാണ് സിപിഎം ആയിരം വോട്ടിന് മുകളിൽ നേടിയത്.
Leave A Comment