രാഷ്ട്രീയം

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത യോ​ഗം ബം​ഗ​ളൂ​രു​വി​ൽ

മും​ബൈ: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത യോ​ഗം ചേ​രു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ അ​റി​യി​ച്ചു.

പാ​റ്റ്ന​യി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി അ​സ്വ​സ്ഥ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ 17 പാ​ർ​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടാ​നും ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

ഷിം​ല​യി​ൽ അ​ടു​ത്ത യോ​ഗം ചേ​രാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Leave A Comment