കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; സുരേഷ് ഗോപി പരിഗണനയിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി കേന്ദ്രമന്ത്രിസഭയിലും ബിജെപി നേതൃത്വത്തിലും അഴിച്ചുപണി ഉടൻ. കേരളത്തിൽ ലോക്സഭാ സീറ്റിൽ ജയം നേടാൻ ലക്ഷ്യമിട്ട് മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാനും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
സഹമന്ത്രി വി. മുരളീധരനെ നിലനിർത്തിയേക്കുമെന്നാണു സൂചന. ജൂലൈ 17ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്പായി മന്ത്രിസഭാ വികസനവും പാർട്ടിയിലെ അഴിച്ചുപണിയും നടപ്പാക്കാനാണു നീക്കം. അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ അന്റണിക്കു പാർട്ടിയിൽ ഒരു പദവി നൽകിയേക്കും.
പുനഃസംഘടനാ അഭ്യൂഹം ശക്തമായിരിക്കെ കേന്ദ്രമന്ത്രിമാരുടെ വിശാല യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിൽ വിളിച്ചു.
രണ്ടു വർഷം മുന്പ് ജൂലൈയിൽ 12 മന്ത്രിമാരെ പുറത്താക്കിയും 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതിനു ശേഷമുള്ള പ്രധാന പുനഃസംഘടനയാകും മോദി നടപ്പാക്കുക.
Leave A Comment