'വിശ്വാസികളില്ല, പള്ളികൾ വിൽപ്പനയ്ക്ക്': എം.വി. ഗോവിന്ദന്‍റെ പ്രസ്താവന വിവാദത്തിൽ
കണ്ണൂർ: ഇംഗ്ലണ്ടില്‍ നാട്ടുകാരായ വിശ്വാസികള്‍ പോകാതായതോടെ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവന വിവാദമാകുന്നു.ഇംഗ്ലണ്ടിൽ ആറരക്കോടി രൂപയ്ക്ക് പള്ളി വില്പനയ്ക്ക് വച്ചിരിക്കുകയാണെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായി മാറിയെന്നുമായിരുന്നു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്‍റെ നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ഗോവിന്ദന്‍റെ പരാമർശം.
ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെ അവിടങ്ങളിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ട്.
ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് വൈദികർ അവിടെ സമരം നടത്തുകയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്‍റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഗോവിന്ദന്‍റെ പ്രസ്താവനയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
Leave A Comment