സിവിൽ കോഡ്: മുസ്ലിം ലീഗുമായി സഹകരിക്കുമെന്ന് എം.എ. ബേബി
ന്യൂഡൽഹി: ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിം ലീഗുമായി സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സിവിൽ കോഡിനായി ആർഎസ്എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണ്. വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏക സിവിൽ കോഡ് കൊണ്ട് വരുന്നത്. ചെങ്കോൽ സ്ഥാപിച്ച സഭയിൽ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും ബേബി ചോദിച്ചു.
Leave A Comment