രാഷ്ട്രീയം

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ചു​മ​ത​ല; ക​ന​യ്യ കു​മാ​റി​ന് പ​ദ​വി ന​ൽ​കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി നേ​താ​വ് ക​ന​യ്യ കു​മാ​റി​ന് പ​ദ​വി ന​ൽ​കി കോ​ൺ​ഗ്ര​സ്. വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ​ന്‍​എ​സ്‌​യു​ഐ​യു​ടെ ചു​മ​ത​ല​യാ​ണ് ക​ന​യ്യ​ക്കു ന​ൽ​കി​യ​ത്.

നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ന്‍​എ​സ്‌​യു​ഐ) എ​ഐ​സി​സി ഇ​ൻ​ചാ​ർ​ജ് ആ​യാ​ണ് നി​യ​മ​നം. ക​ന​യ്യ കു​മാ​റി​നെ ഡ​ൽ​ഹി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​നാ​യി​രു​ന്നു ക​ന​യ്യ. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലു​ട​നീ​ളം രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ക​ന​യ്യ​യു​ണ്ടാ​യി​രു​ന്നു.

Leave A Comment