സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നപോലെ: സുധാകരൻ
തിരുവനന്തപുരം: കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സിപിഎം സംരക്ഷണത്തിന് വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ് ഏക സിവിൽ കോഡ്. ഇതിനെതിരേ കെപിസിസി ബഹുസ്വരത സദസ് സംഘടിപ്പിക്കും. കേരളത്തിൽ മൂന്നിടത്ത് ഈ മാസം ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 26ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടയ്ക്കും എതിരേ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. 283 ബ്ലോക്കുകളിലും സമരം നടത്തും.
മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ നടത്തുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
Leave A Comment