ഏക സിവിൽ കോഡ്: ഡിവൈഎഫ്ഐ രാജ്യവ്യാപക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് റഹിം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേ ഡിവൈഎഫ്ഐ രാജ്യവ്യാപക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി.ഏക സിവിൽ കോഡിന് പിന്നിൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയം മാത്രമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ആയിരിക്കും ഡിവൈഎഫ്ഐയുടെ കാമ്പയിൻ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മഞ്ഞപ്പത്രങ്ങളുടെ വക്താവ് ആകുന്നത് അപലപനീയമാണ്. പോലീസിനെതിരേ വിമർശനം ഉന്നയിച്ച മുതിർന്ന സിപിഐ നേതാവ് സി.ദിവാകരന്റെ പ്രസ്താവന റഹീം തള്ളി. മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്ന് വിട്ടുനിൽക്കുന്നവർ ഭാവിയിൽ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹീം വ്യക്തമാക്കി.
Leave A Comment