രാഷ്ട്രീയം

അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട് എ​സ്എ​ഫ്‌​ഐ സമരം

കൊ​ച്ചി: കാ​ല​ടി സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കൊ​യി​ലാ​ണ്ടി​യി​ലെ കേ​ന്ദ്ര​ത്തി​ല്‍ അ​ധ്യാ​പ​ക​രെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​ട്ടി​യി​ട്ടു. വേ​ദാ​ന്തം പി​ജി കോ​ഴ്‌​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന പ​തി​ന​ഞ്ചോ​ളം പേ​രെ​യാ​ണ് എ​സ്എ​ഫ് ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​ട്ടി​യി​ട്ട​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​ട്ടി​യി​ട്ട കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

കോ​ഴ്‌​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി എ​സ്എ​ഫ്‌​ഐ സ​മ​രം തു​ട​രു​ക​യാ​ണ്. ഇ​ന്ന് സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ചേ​രു​ന്ന​തി​നി​ടെ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്ക​മെ​ന്നാ​ണ് വി​വ​രം.

Leave A Comment