രാഷ്ട്രീയം

കെ ​റെ​യി​ൽ വിഷയത്തിൽ ബി​ജെ​പി​യി​ൽ പോ​ര്; സു​രേ​ന്ദ്ര​നെ ത​ള്ളി ശോ​ഭ

തിരുവനന്തപുരം: കെ.റെയിലില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നിലപാടിനെ പരസ്യമായി തള്ളി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തില്‍ ബിജെപിയുടെ നിലപാടെന്താണെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കൂ. സംസ്ഥാന അധ്യക്ഷന്‍റെ നിലപാട് തള്ളിയ ശേഷം "ഇത് ഒറ്റയാള്‍ പട്ടാളമല്ലെന്നും' ശോഭ വ്യക്തമാക്കി.

മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിക്കുന്ന അതിവേഗ റെയില്‍പാതയെ പിന്തുണച്ചുകൊണ്ട് വ്യാഴാഴ്ചയാണ് സുരേന്ദ്രന്‍ രംഗത്തുവന്നത്. കേരളത്തിന് അതിവേഗ പാത അനിവാര്യമാണെന്നും കേരളത്തിന്‍റെ വികസനത്തിനായി ബിജെപി നിൽക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ശ്രീധരന്‍റെ നിര്‍ദേശപ്രകാരമാണ് ബിജെപി കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാറുള്ളതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Leave A Comment