'ഞാൻ ഇപ്പോഴും പാർട്ടിയിൽ സജീവം, വിവാദങ്ങൾ മാധ്യമസൃഷ്ടി': ഇ.പി. ജയരാജൻ
കണ്ണൂർ: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ താൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സെമിനാറിൽ പങ്കെടുക്കാത്തതിൽ അസ്വഭാവികതയില്ല. താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയെ കണ്ടതിൽ പ്രത്യേകതയില്ല. മുഖ്യമന്ത്രി ആയുര്‍വേദ ചികില്‍സയിലാണ്. അതിന്റെ ഭാഗമായാണ് കണ്ടത്. തിരുവനന്തപുരത്ത് ചെല്ലുമ്പോഴെല്ലാം മുഖ്യമന്ത്രിയെ മാത്രമല്ല, പാര്‍ട്ടി നേതാക്കളെയെല്ലാം കാണാറുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിവാദങ്ങള്‍ ചര്‍ച്ചയായില്ലെന്നും ഇ.പി പറഞ്ഞു.
Leave A Comment