കെ. സുധാകരൻ,വി.ഡി. സതീശൻ ബിജെപിയുടെ സ്ലീപ്പിംഗ് ഏജന്റുമാർ: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപിയുടെ സ്ലീപ്പിംഗ് ഏജന്റുമാരാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഏകസിവില്‍ കോഡിനെതിരായ സിപിഎം സെമിനാര്‍ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.മുസ്ലീം വനിതകളുടെ പ്രാതിനിധ്യം കുറവെന്ന ആക്ഷേപം പരിപാടിയുടെ ശോഭ കെടുത്താനാണെന്നും സെമിനാറിലെ ജനപങ്കാളിത്തം സിപിഎം നിലപാട് ശരിയെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
വളരെ കുറഞ്ഞ സമയമാണ് സെമിനാറിന്റെ സംഘാടനത്തിന് ലഭിച്ചത്. പ്രധാനമന്ത്രി ഭോപ്പാലില്‍ വച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സൂചന നല്കിയപ്പോള് തന്നെ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഏല്ലാ വിഭാഗം ആളുകളും സെമിനാറില്‍ ഐക്യപ്പെട്ടുവെന്നാണ് അത്ഭുതപൂര്‍വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Leave A Comment