'ബിജെപി എന്റെ കൂടെ പാര്‍ട്ടിയാണ്', കോഴിക്കോട്ടെ പരിപാടിയിൽ ശോഭാസുരേന്ദ്രന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ പ്രശ്നം ഏറ്റെടുത്ത് ഇറങ്ങുമ്പോള്‍ ബിജെപിയുടെ കൊടിക്കീഴില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്. ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആളല്ല താനെന്ന് ശോഭ പറഞ്ഞു.
കോഴിക്കോട് മത്സ്യതൊളിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതികരണം. നേതൃത്വത്തിനെതിരെ താന്‍ എന്താണ് പറഞ്ഞത്. കേരളത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്.
ബിജെപി തന്റെ കൂടി പാര്‍ട്ടിയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് ആയുധം നല്കുന്ന പണി തനിക്കില്ലെന്നും ശോഭ പ്രതികരിച്ചു.
മത്സ്യതൊളിലാളികളുടെ സമരപരിപാടിയില്‍ ശോഭയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായിരുന്നു. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി.മുരളീധരപക്ഷമാണ് കോഴിക്കോട് ജില്ലയിലെ ബിജെപിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ രംഗത്തെത്തിയത്.
ഇത് അവഗണിച്ചുകൊണ്ടാണ് ശോഭ പരിപാടിയില്‍ പങ്കെടുത്തത്.
Leave A Comment