രാഷ്ട്രീയം

മണിപ്പൂര്‍ കലാപം: പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്; ജനകീയ കൂട്ടായ്മ വ്യാഴാഴ്ച

തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്. അടുത്ത വ്യാഴാഴ്ച മുതല്‍ മണ്ഡലാടിസ്ഥാനത്തില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ പ്രതിഷേധ പരിപാടി നടത്താനാണ് എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്. മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ജനകീയ കൂട്ടായ്മയ്ക്ക് മുന്നോടിയായി എല്ലാ ജില്ലകളിലും ഞായറാഴ്ച എല്‍ഡിഎഫ് യോഗം ചേരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഐഎം പ്രമേയം പാസാക്കി. ഏക സിവില്‍ കോഡ് പ്രചാരണം നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നാണ് വിമര്‍ശനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ എല്‍ഡിഎഫ് പ്രമേയം പാസാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ നവംബര്‍ ഒന്ന് മുതല്‍ കേരളീയം പരിപാടി സംഘടിപ്പിക്കാനും എല്‍ഡിഎഫ് അന്ന് തീരുമാനമെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരളീയം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചു.

Leave A Comment