'ഇന്ത്യ ഞങ്ങൾക്ക് വേണ്ട': ഭരണഘടനയിലെ പേര് മാറ്റണമെന്ന് ബിജെപി അംഗം
ന്യൂഡൽഹി: ഭരണഘടനയിൽനിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പാർലമെന്റിൽ രംഗത്ത്. രാജ്യസഭയിൽ ഉത്തരാഘണ്ഡിൽ നിന്നുള്ള അംഗം നരേഷ് ബൻസലാണ് വിവാദ പരാമർശം നടത്തിയത്.ഇന്ത്യ എന്ന പേര് കൊളോണിയൽ അടിമത്വത്തിന്റെ പ്രതീകമാണെന്നും ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുകയാണ് വേണ്ടതെന്നും എംപി ആവശ്യപ്പെട്ടു. അതേസമയം, വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു.
വിഷയത്തിന് അനുമതി നൽകിയത് ചട്ടവിരുദ്ധമാണെന്നും ബിജെപിയുടെ നയമാണ് എംപിയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ സഖ്യ നേതാക്കൾ വിമർശിച്ചു.
ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബിജെപി എംപി വിവാദ ആവശ്യവുമായി രംഗത്ത് വന്നത്. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് പി.ടി. ഉഷയായിരുന്നു.
Leave A Comment