രാഷ്ട്രീയം

'ഗോവിന്ദനുമായി സംവാദത്തിനില്ല, അദ്ദേഹം വലിയ പണ്ഡിതനാണ്': സതീശൻ

ന്യൂഡൽഹി: സമൂഹത്തിൽ വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങണമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ സിപിഎം നേതൃത്വം വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.

സിപിഎം തന്നെ പോലീസും കോടതിയുമായി പ്രവർത്തിക്കുകയാണ്. പോലീസ് പരിഹാസ്യരായി മാറിയെന്നും സതീശൻ ഡൽഹിയിൽ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഗാന്ധിജിയെയും ഗോൾവൾക്കറെയും കണ്ടാൽ തിരിച്ചറിയില്ലെന്നും ഗോവിന്ദനുമായി സംവാദത്തിനില്ലെന്നും അദ്ദേഹം പണ്ഡിതനാണെന്നും സതീശൻ പരിഹസിച്ചു.

Leave A Comment