വൈശാഖനെതിരേ ഒരു നടപടിയും ഇല്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെതിരേ ഒരു നടപടിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചാനലും പത്രവും നോക്കി നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഎം കടുത്ത നടപടി സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംഘടനാ ചുമതകളില്‍നിന്ന് വൈശാഖനെ നീക്കുകയും ചെയ്തിരുന്നു.
വൈശാഖനെതിരായ സഹപ്രവര്‍ത്തകയുടെ പരാതി എന്തുകൊണ്ട് ഗോവിന്ദൻ പോലീസിന് കൈമാറുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ മറുപടി.
Leave A Comment