രാഷ്ട്രീയം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കുപ്രചരണങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കും :അച്ചു ഉമ്മന്‍


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം സ്വന്തമാക്കുമെന്ന് സഹോദരി അച്ചു ഉമ്മൻ. കുപ്രചരണങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കുമെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കുന്നത്.

ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നല്‍കിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയില്‍ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നല്‍കി. വികസനവും കരുതലും ഒരുമിച്ച്‌ കൊണ്ടുപോയത് കൊണ്ടാണ് 53 വര്‍ഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകള്‍ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. എല്ലാ കുപ്രചരണങ്ങള്‍ക്കും പുതുപ്പള്ളിയിലെ ജനം മറുപടി നല്‍കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. അന്ത്യ യാത്രയില്‍ വന്ന ജനങ്ങള്‍ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു വ്യക്തമാക്കി.

Leave A Comment