ബിജെപി സജ്ജം, സ്ഥാനാര്‍ഥിയെ ശനിയാഴ്ചയോടെ പ്രഖ്യാപിക്കും: കെ.സുരേന്ദ്രന്
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ശനിയാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കം ബിജെപി ആരംഭിച്ചുകഴിഞ്ഞു. ശക്തമായിട്ടുള്ള പ്രചാരണവും നല്ല മത്സരവും നടത്താന്‍ സാധിക്കുന്ന തരത്തില്‍ മുന്നോട്ടുപോകാനാണ് തീരുമാനം.
അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രതീക്ഷിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
Leave A Comment