രാഷ്ട്രീയം

പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐഎം

കോട്ടയം: പുതുപ്പള്ളിയിൽ എൽഡിഎഫ്  സ്ഥാനാർത്ഥിയായി ജെയ്‌ക് സി തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐഎം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ പറഞ്ഞു. അപവാദ പ്രചാരണങ്ങൾ  വിലപ്പോവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത് വികസനത്തിന് വോട്ട് ചെയ്തതു കൊണ്ടാണ്. കേരളത്തില്‍ വികസനം നടത്താന്‍ അനുവദിക്കില്ലെന്ന അജണ്ട വച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. 

 ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് പറ്റിയ  എതിരാളിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Leave A Comment