കുഴൽനാടനെതിരെ സിപിഎം; ഭൂമി ഇടപാടിൽ നികുതി വെട്ടിക്കാൻ വിലകുറച്ചു കാണിച്ചു
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നികുതിവെട്ടിപ്പ് ആരോപിച്ച് സിപിഎം രംഗത്ത്. ചിന്നക്കനാലിൽ ഭൂമി ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ വിലകുറച്ചു കാണിച്ചെന്നാണ് ആരോപണം.സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. എംഎൽഎയ്ക്കെതിരെ മണ്ഡലത്തിലുള്ളവർ വിജിലൻസിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാലിൽ മാത്യു നടത്തിയ ഭൂമി ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ വില കുറച്ചുകാണിക്കുകയായിരുന്നു. ഏഴ് കോടി രൂപ വിലവരുന്ന ഭൂമിക്ക് 1.92 കോടി മാത്രമാണ് കാണിച്ചത്. വക്കീൽ ഓഫീസുകൾ കള്ളപ്പണം വെളിപ്പിക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നതായി സിപിഎം ആരോപിക്കുന്നു
Leave A Comment