തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്ത്; കോൺഗ്രസിന്റേത് തരംതാണ പ്രചരണം: ജെയ്ക്
പുതുപ്പള്ളി: തനിക്കെതിരേ കോൺഗ്രസ് നടത്തിയത് വ്യക്തി അധിക്ഷേപമാണെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്.
തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്നും കോൺഗ്രസ് സൈബർഗ്രൂപ്പുകൾ തരംതാണ പ്രചരണങ്ങളാണ് നടത്തുന്നതെന്നും ജെയ്ക് പ്രതികരിച്ചു. വ്യക്തിഅധിക്ഷേപത്തിൽ കോൺഗ്രസ് നേത്യത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.
തന്റെ എല്ലാ സ്വത്ത് വിവരങ്ങളും 2016ലും 20121ലും പ്രസിദ്ധീകരിച്ചതാണ്. എൻഎച്ച് 220 ദേശീയപാതയോട് ചേർന്ന് മണർകാടാണ് ആ സ്ഥലമെന്നും 2020ൽ സ്വത്ത് വിഭജിച്ചപ്പോൾ പിതാവ് തനിക്ക് നൽകിയതാണ് അതെന്നും ജെയ്ക് പറഞ്ഞു.
സ്ഥലത്തിന്റെ ഭൂവിലയാണ് ഇപ്പോൾ പറയുന്നത്. 1931ൽ സെന്റിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിയ സ്ഥലം തന്റെ പിതാവിൽ നിന്നും തനിക്ക് ലഭിച്ചതാണെന്നും ജെയ്ക് വിശദീകരിച്ചു
Leave A Comment