മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്ത്: സുധാകരന്
കോട്ടയം: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണെന്ന് സുധാകരന് പ്രതികരിച്ചു.സര്‍ക്കാരിനെതിരേ വന്‍ ജനവികാരമാണ് ഉള്ളത്. മുഖ്യമന്ത്രിയേക്കുറിച്ച് വളരെ മോശമായ ചിത്രമാണ് ജനങ്ങളുടെ മനസിലുള്ളത്. തൊലിക്കട്ടി കൂടുതല്‍ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയതെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയുള്ള പോരാട്ടം പാര്‍ട്ടിയ്ക്കകത്തു തന്നെ തുടങ്ങികഴിഞ്ഞു. തന്‍കാര്യം നോക്കുന്ന ആളാണ് പിണറായിയെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞുതുടങ്ങി.
മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാതെ വായ മൂടിക്കെട്ടി നടക്കുന്ന പോത്താണ് മുഖ്യമന്ത്രിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Leave A Comment